1964 ഫെബ്റുവരി 26 ന് മൂവാറ്റുപഴ സബ്രജിസ്ടര് ഓഫീസില്
നമ്ബര് 626/1964 ഒന്നാം പുസ്തകം 199 ാം വാല്യം
336 മുതല് 347 വരെയുള്ള വശങ്ങളില്
രജിസ്റ്റര് ചെയ്തു.അയിരത്തിതൊള്ളായിരത്തിഅറുപത്തിനാലാമാണ്ട് ഫെ്റുവരിമാസം ഇരുപത്തൊന്നാംതീയതി മൂവാറ്റുപഴ താലൂക്കില് മാറാടി വില്ലേജില് രാമംഗലം കരയില് മൂവാറ്റുപഴ ഓര്ത്തഡോക്സ് മെത്റാസനഅരമനയില് ഇരിക്കും തുരുത്തി ചേട്ടാളത്തുങ്കര എബ്റാഹം കത്തനാര് മകന് സഭാ ഭരണം എണ്പത്തൊന്നുവയസുള്ള കണ്ടനാടു മെത്രാപ്പോലീത്ത കൂടിയായ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയും ആയ ഔഗേന് മാര് തീമോത്തിയോസ് എഴുതിവച്ച ധനനിശ്ചയ പത്റം.
1927 ല് അന്തോഖൃാ പാത്റിയര്ക്കീസ് ബാവ തിരുമേനിയില് നിന്നും മെത്രാന് സ്ഥാനം
ഏല്ക്കുകയും ആക്കാലത്തു മലങ്കര സഭ രണ്ടായി ഭിന്നിച്ചിരുന്ന സ്ഥിതിക്കു പാത്ര്യാര്ക്കീസ്
വിഭാഗത്തിന്ടെ കണ്ടനാടു ഇടവക മെത്രാപ്പോലീത്താ എന്ന നിലയില് ഭരണം നടത്തിവന്നിരുന്നതും,
അങ്നെ നടന്നു വരവെ സഭയില് ഉണ്ടായിരുന്ന ഭിന്നത ശരിയല്ലെന്നു നമുക്കു പൂര്ണ ബോദ്യമായതിനെ തുടര്ന്നും
കണ്ടനാടു മെത്രാസന ഇടവകയില്പ്പെട്ട പള്ളി പ്രതിപുരുഷന്മാരുടെ നിശ്ചയമനുസരിച്ചും നാം
പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ നി.വ.ദി.മ.ശ്രി മോറാന് മാര് ബേസേലിയോസ്
ഗീവര്ഗീസ് ദ്വിതീയന് ബാാതിരുമേനിയോടും അദ്ദേഹത്തിന്ടെ കീഴില് നിന്നു കാതോലിക്കാപക്ഷക്കാര്
എന്നു അന്നു അറിയപ്പെട്ടിരുന്ന സഭാ വിഭാഗത്തോട് 1942 ല് യോചിക്കുകയും അതിന്ടെ ശേഷം
ആ തിരുമേനിയുടെ സിന്നഡിലെ ഒരഗമായും അദ്ദേഹത്തിനും സിന്നഡിനും വിധേയമായും കണ്ടനാടു മെത്രാസന ഇടവകയുടെ ഭരണം നടത്തി വരവെ സഭയിലെ ഭിന്നിപ്പു
അവസാനിപ്പിച്ചു യോചിപ്പു ണ്ടാക്കുകയും ചെയ്തിട്ടുള്ളതും അതിന്ടെ ശേഷവും മേല്പ്രകാരം
തന്നെ കണ്ടനാടു ഇടവകയുടെ മെത്രാപ്പോലീത്താ ആയി നാം തുടരുന്നതും, 1962 മെയ് മാസത്തില്
നമ്മെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്ഗാമിയായി തിരഞ്ഞെടുത്തിട്ടുള്ളതും
അതനുസരിച്ചു 1964 ജനുവരി മൂന്നാം തീയതി മുതല് നാം ഭരണം നടത്തിവരുന്നതും ആകുന്നു.
നമുക്കു പ്രായാധിക്യം ആകയാല് കണ്ടനാടു മെത്രാപ്പോലീത്താ എന്നനിലയില് നമ്മുടെ
അധികാരസ്വാതന്ത്റത്തിലും കൈവശാനുഭവത്തിലും ഇരിക്കുന്നവയും നമ്മുടെ വകയും ആയ വസ്ത്തുവകകളുടെ
മേല്നടത്തിപ്പു, ഉടമസ്ഥഭരണം ഇവകല് സംബന്ധിച്ചു ശരിയായ ഒരു രേഖാമൂലം വ്യവസ്ഥ ചെയ്തുവെക്കേണ്ടതു
ആവശ്യമാണന്നു നാം തീരുമാനിച്ചതനുസരിച്ചു ഈ കാര്യങ്ങല് വ്യവസ്ഥപ്പെടുത്തീട്ടുള്ളതാകുന്നു.
നമ്മാല് സമ്പാദിക്കപ്പെട്ടതും നമ്മുടെകൈവശാനുഭവത്തില്
വന്നുചേര്ന്നിട്ടുള്ളവയുമായ വസ്ത്തുക്കളും സ്തഥാപനങ്ങളും ഇവകളെല്ലാം താഴെ
വിവരിക്കുന്ന
വ്വസ്ഥകല്ക്കു വിധേയമായി മലങ്കരസഭയുടെ വകയായിരിക്കണ മെന്നു നമുക്കു
ഉദ്ദേശം ഉള്ളതുമാകുന്നു.
ഇന്നുമുതല് ചേരാനല്ലൂര്
വില്ലേജിലുള്ള സര്വെ 565/1ഇ ലെറ്ററില് പെട്ട 2 ഏക്കര് 74 സെന്ട് ഒഴിച്ചള്ള മറ്റെല്ലാ
വസ്തുവകകളും 1912 ല് മലങ്കരയില് പുനര്സ്താപിതമായ പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തില്
അപ്പോഴപ്പോഴ് വാഴുന്ന കാതോലിക്കാമാരോട് സഹകരിച്ചുനില്കുന്ന മേല്പട്ടകകാരുടെ സിന്നഡിനും
കാതോലിക്കാമാര്ക്കും വിധേയമായി നില്ക്കുന്ന കണ്ടനാട് ഭദ്രാസന ഇടവകയുടെ മെത്രാപ്പോലീത്താ
പേരില് പോക്കുവരവു ചെയ്തു കരം തീര്ത്തു നടകകേണ്ടതും സര്വെ 565/1ഇ നമ്പര് വസ്ഥു നമ്മുടെ
ജീവിതകാലത്തോളം നമ്മുടെ അധികാരത്തില് ഇരിക്കുന്നതും പില്ക്കാലം ടി സിന്നഡിനും കാതോലിക്കായിക്കും
വിധേയനായി നമ്മുടെ പിന്ഗാമിയായി വരുന്ന മലങ്കരമെത്രാപ്പോലീത്തായുടെ പേരിലായിതീരുന്നതുമാകു്നു.
\\o// Church administration is with CONSENT - ie. Acceptance from every Bishop unanimously!! A ruling by POWER does NOT bring PEACE OR 'Enthusiasm and Goodwill' from all sides......
ReplyDelete