കോട്ടയം: വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളും പരിശുദ്ധ അബ്ദുള്‍ മിശിഹ പാത്രിയര്‍ക്കീസിന്‍റെ 101-ാം ചരമവാര്‍ഷികവും സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് 14,15 തീയതികളില്‍ ദേവലോകം അരമന ചാപ്പലില്‍ സംയുക്തമായി ആചരിക്കും.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.
ആഗസ്റ്റ് 14 ഞായര്‍ വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് പ്രൊഫ. ഇ. ജോണ്‍ മാത്യു പ്രസംഗിക്കും.
ആഗസ്റ്റ് 15 തിങ്കള്‍ രാവിലെ 6.30-ന് പ്രഭാത പ്രാര്‍ത്ഥന പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, സ്വാതന്ത്ര്യദിന പ്രാര്‍ത്ഥന, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ നടക്കുമെന്ന് അരമന മാനേജര്‍ ഫാ.എം.കെ. കുര്യന്‍ അറിയിച്ചു.

No comments:
Post a Comment