Saturday, 13 August 2016

ചെറായി പള്ളിവക ഭൂമി:അന്വേഷണം ഊര്‍ജ്ജിതമാക്കണം

കൊച്ചി: ചെറായി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ ഗൂഢശ്രമമെന്ന് ഓര്‍ത്തഡോക്സ് സഭ.

ഇതിനായി വ്യാജപ്പേരില്‍ കരം അടക്കുകയും സ്ഥലത്തിന്‍റെ കൈവശാവകാശം ചക്കരക്കടവ് വലിയപള്ളി ട്രസറ്റിനാണെന്ന പേരില്‍ വില്ലേജ് അധികൃതര്‍ നിയമവിരുദ്ധമായി രേഖ നല്‍കുകയും ചെയ്തതായി പള്ളി വികാരി ഫാ. ഗീവര്‍ഗീസ് ബേബി തഹസില്‍ദാര്‍ക്ക് പരാതി നല്‍കി.

വിവരവകാശ നിയമപ്രകാരമാണ് ഇതു സംബന്ധിച്ച രേഖകള്‍ ലഭിച്ചതെന്ന് അദ്ദേഹം അറിയിച്ചു. പള്ളി വളപ്പിലുള്ള എന്‍.പി.കുര്യന്‍ സ്മാരക ഹാളിന് ചക്കരക്കടവ് വലിയപള്ളി ട്രസ്റ്റിന്‍റെ പേരിലാണ് പഞ്ചായത്ത് നമ്പര്‍ നല്കിയിരിക്കുന്നതെന്നും ഈ പേരില്‍ കരമടച്ചതിന്‍റെ കോപ്പി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ ചെറായി പുത്തന്‍കൂറ്റു നസ്രാണികള്‍ക്ക് നല്‍കിയതാണ് ഈ പള്ളി ഭൂമി. ഈ സ്ഥലത്ത് ഒരു വ്യക്തി നല്‍കിയ സംഭാവന ഉപയോഗിച്ചാണ് ഹാള്‍ നിര്‍മ്മിച്ചത്. 2011-ലാണ് ചക്കരക്കടവ് വലിയപള്ളി ട്രസ്റ്റെന്ന പേരില്‍ കരം തീര്‍ത്തിരിക്കുന്നതിന്‍റെ രസീതും മറ്റും പള്ളിപ്പുറം വില്ലേജ് ആഫീസില്‍ നിന്നും നല്‍കിയിരിക്കുന്നതെന്നും വികാരി പറഞ്ഞു. എന്നാല്‍ ഈ സര്‍വ്വേ നമ്പരിലുള്ള ശാഖയിലോ കൈവശാവകാശ രേഖയില്‍ കാണുന്ന നമ്പരിലോ അല്ല ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ട്രസ്റ്റ് രൂപീകരിച്ചത് ആരാണെന്നാറിയില്ലെന്നും വികാരി പറഞ്ഞു.

നാലു വര്‍ഷം മുമ്പ് ചെറായി സെന്‍റ് മേരീസ് യാക്കോബായാ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീീകരിച്ചതായും പള്ളിയുടെ അക്കൗണ്ട് അതിലേക്ക് മാറ്റുകയും ചെയ്തതായ ഒരു സംഭവം ഉണ്ടായതായി വികാരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയിലെത്തുകയും 11 പേര്‍ പ്രതികളാകുകയും ചെയ്തു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. വില്ലേജ് പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ഈ നീക്കങ്ങളെല്ലാം നടന്നിരിക്കുന്നതെന്നാണ് സൂചനയെന്നും, ഈ സാഖചര്യത്തിലാണ് തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയതെന്നും വികാരി ഫാ. ഗീവര്‍ഗീസ് ബേബി അറിയിച്ചു. അനേഷണല്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും വികാരി ആവശ്യപ്പെട്ടു.

വില്ലേജ് രേഖ-പേജ് -1
വില്ലേജ് രേഖ-പേജ് -2

മുളക്കുളം പള്ളി ഓര്‍ത്തഡോക്സ് സഭക്ക് സ്വന്തം: ഹൈക്കോടതി

കൊച്ചി: കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പുരാതനമായ മുളക്കുളം മാര്‍ യൂഹാനോന്‍ ഇഹീദിയോ ഓര്‍ത്തഡോക്സ് പള്ളിയുമായി ബന്ധപ്പെട്ട കേസുകളില്‍ അന്തിമ തീര്‍പ്പ് കല്പിച്ചു കേരള ഹൈക്കോടതി ഓര്‍ത്തഡോക്സ് സഭയ്ക്കനുകൂലമായ വിധി പുറപ്പെടുവിച്ചു.

പള്ളിയില്‍ 1986-ല്‍ മുതല്‍ പാത്രിയര്‍ക്കീസ് വിഭാഗവുമായി നിലനിന്ന തര്‍ക്കത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. 2002-ല്‍ തര്‍ക്കം രൂക്ഷമായതോടെ പള്ളി പൂട്ടുകയാണ്‍ഡണ്ടായത്.

ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാള്‍ ദേവലോകം അരമന ചാപ്പലില്‍

കോട്ടയം: വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളും പരിശുദ്ധ അബ്ദുള്‍ മിശിഹ പാത്രിയര്‍ക്കീസിന്‍റെ 101-ാം ചരമവാര്‍ഷികവും സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് 14,15 തീയതികളില്‍ ദേവലോകം അരമന ചാപ്പലില്‍ സംയുക്തമായി ആചരിക്കും.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.

ആഗസ്റ്റ് 14 ഞായര്‍ വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് പ്രൊഫ. ഇ. ജോണ്‍ മാത്യു പ്രസംഗിക്കും.

ആഗസ്റ്റ് 15 തിങ്കള്‍ രാവിലെ 6.30-ന് പ്രഭാത പ്രാര്‍ത്ഥന പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, സ്വാതന്ത്ര്യദിന പ്രാര്‍ത്ഥന, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ നടക്കുമെന്ന് അരമന മാനേജര്‍ ഫാ.എം.കെ. കുര്യന്‍ അറിയിച്ചു.

ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാള്‍ ദേവലോകം അരമന ചാപ്പലില്‍

കോട്ടയം: വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളും പരിശുദ്ധ അബ്ദുള്‍ മിശിഹ പാത്രിയര്‍ക്കീസിന്‍റെ 101-ാം ചരമവാര്‍ഷികവും സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് 14,15 തീയതികളില്‍ ദേവലോകം അരമന ചാപ്പലില്‍ സംയുക്തമായി ആചരിക്കും.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.

ആഗസ്റ്റ് 14 ഞായര്‍ വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് പ്രൊഫ. ഇ. ജോണ്‍ മാത്യു പ്രസംഗിക്കും.

ആഗസ്റ്റ് 15 തിങ്കള്‍ രാവിലെ 6.30-ന് പ്രഭാത പ്രാര്‍ത്ഥന പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, സ്വാതന്ത്ര്യദിന പ്രാര്‍ത്ഥന, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ നടക്കുമെന്ന് അരമന മാനേജര്‍ ഫാ.എം.കെ. കുര്യന്‍ അറിയിച്ചു.

Wednesday, 24 February 2016

സഭാ മേലദ്യക്ഷന്മാര്ക്കും മെത്രാന്മാര്ക്കും അനുകരണീയം



1964 ഫെബ്റുവരി 26 ന് മൂവാറ്റുപഴ സബ്രജിസ്ടര് ഓഫീസില് 
നമ്ബര് 626/1964 ഒന്നാം പുസ്തകം 199 ാം വാല്യം 
336 മുതല് 347 വരെയുള്ള വശങ്ങളില് 
രജിസ്റ്റര് ചെയ്തു.
                             
                       അയിരത്തിതൊള്ളായിരത്തിഅറുപത്തിനാലാമാണ്ട് ഫെ്റുവരിമാസം ഇരുപത്തൊന്നാംതീയതി മൂവാറ്റുപഴ താലൂക്കില് മാറാടി വില്ലേജില് രാമംഗലം കരയില് മൂവാറ്റുപഴ ഓര്ത്തഡോക്സ് മെത്റാസനഅരമനയില് ഇരിക്കും തുരുത്തി ചേട്ടാളത്തുങ്കര എബ്റാഹം കത്തനാര് മകന് സഭാ ഭരണം എണ്പത്തൊന്നുവയസുള്ള കണ്ടനാടു മെത്രാപ്പോലീത്ത കൂടിയായ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയും ആയ ഔഗേന് മാര് തീമോത്തിയോസ് എഴുതിവച്ച ധനനിശ്ചയ പത്റം.


                                                 1927 ല് അന്തോഖൃാ പാത്റിയര്ക്കീസ് ബാവ തിരുമേനിയില് നിന്നും മെത്രാന് സ്ഥാനം ഏല്ക്കുകയും ആക്കാലത്തു മലങ്കര സഭ രണ്ടായി ഭിന്നിച്ചിരുന്ന സ്ഥിതിക്കു പാത്ര്യാര്ക്കീസ് വിഭാഗത്തിന്ടെ കണ്ടനാടു ഇടവക മെത്രാപ്പോലീത്താ എന്ന നിലയില് ഭരണം നടത്തിവന്നിരുന്നതും, അങ്നെ നടന്നു വരവെ സഭയില് ഉണ്ടായിരുന്ന ഭിന്നത ശരിയല്ലെന്നു നമുക്കു പൂര്ണ ബോദ്യമായതിനെ തുടര്ന്നും കണ്ടനാടു മെത്രാസന ഇടവകയില്പ്പെട്ട പള്ളി പ്രതിപുരുഷന്മാരുടെ നിശ്ചയമനുസരിച്ചും നാം പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ നി.വ.ദി.മ.ശ്രി മോറാന് മാര് ബേസേലിയോസ് ഗീവര്ഗീസ് ദ്വിതീയന് ബാാതിരുമേനിയോടും അദ്ദേഹത്തിന്ടെ കീഴില് നിന്നു കാതോലിക്കാപക്ഷക്കാര് എന്നു അന്നു അറിയപ്പെട്ടിരുന്ന സഭാ വിഭാഗത്തോട് 1942 ല് യോചിക്കുകയും അതിന്ടെ ശേഷം ആ തിരുമേനിയുടെ സിന്നഡിലെ ഒരഗമായും അദ്ദേഹത്തിനും സിന്നഡിനും വിധേയമായും കണ്ടനാടു  മെത്രാസന ഇടവകയുടെ ഭരണം നടത്തി വരവെ സഭയിലെ ഭിന്നിപ്പു അവസാനിപ്പിച്ചു യോചിപ്പു ണ്ടാക്കുകയും ചെയ്തിട്ടുള്ളതും അതിന്ടെ ശേഷവും മേല്പ്രകാരം തന്നെ കണ്ടനാടു ഇടവകയുടെ മെത്രാപ്പോലീത്താ ആയി നാം തുടരുന്നതും, 1962 മെയ് മാസത്തില് നമ്മെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്ഗാമിയായി തിരഞ്ഞെടുത്തിട്ടുള്ളതും അതനുസരിച്ചു 1964 ജനുവരി മൂന്നാം തീയതി മുതല് നാം ഭരണം നടത്തിവരുന്നതും ആകുന്നു.


                                     നമുക്കു പ്രായാധിക്യം ആകയാല് കണ്ടനാടു മെത്രാപ്പോലീത്താ എന്നനിലയില് നമ്മുടെ അധികാരസ്വാതന്ത്റത്തിലും കൈവശാനുഭവത്തിലും ഇരിക്കുന്നവയും നമ്മുടെ വകയും ആയ വസ്ത്തുവകകളുടെ മേല്നടത്തിപ്പു, ഉടമസ്ഥഭരണം ഇവകല് സംബന്ധിച്ചു ശരിയായ ഒരു രേഖാമൂലം വ്യവസ്ഥ ചെയ്തുവെക്കേണ്ടതു ആവശ്യമാണന്നു നാം തീരുമാനിച്ചതനുസരിച്ചു ഈ കാര്യങ്ങല് വ്യവസ്ഥപ്പെടുത്തീട്ടുള്ളതാകുന്നു.


                                 നമ്മാല് സമ്പാദിക്കപ്പെട്ടതും നമ്മുടെകൈവശാനുഭവത്തില് വന്നുചേര്ന്നിട്ടുള്ളവയുമായ വസ്ത്തുക്കളും സ്തഥാപനങ്ങളും ഇവകളെല്ലാം താഴെ വിവരിക്കുന്ന വ്വസ്ഥകല്ക്കു വിധേയമായി മലങ്കരസഭയുടെ  വകയായിരിക്കണ മെന്നു  നമുക്കു  ഉദ്ദേശം  ഉള്ളതുമാകുന്നു.


ഇന്നുമുതല്  ചേരാനല്ലൂര് വില്ലേജിലുള്ള സര്വെ 565/1ഇ ലെറ്ററില് പെട്ട 2 ഏക്കര് 74 സെന്ട് ഒഴിച്ചള്ള മറ്റെല്ലാ വസ്തുവകകളും 1912 ല് മലങ്കരയില് പുനര്സ്താപിതമായ പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തില് അപ്പോഴപ്പോഴ് വാഴുന്ന കാതോലിക്കാമാരോട് സഹകരിച്ചുനില്കുന്ന മേല്പട്ടകകാരുടെ സിന്നഡിനും കാതോലിക്കാമാര്ക്കും വിധേയമായി നില്ക്കുന്ന കണ്ടനാട് ഭദ്രാസന ഇടവകയുടെ മെത്രാപ്പോലീത്താ പേരില് പോക്കുവരവു ചെയ്തു കരം തീര്ത്തു നടകകേണ്ടതും സര്വെ 565/1ഇ നമ്പര് വസ്ഥു നമ്മുടെ ജീവിതകാലത്തോളം നമ്മുടെ അധികാരത്തില് ഇരിക്കുന്നതും പില്ക്കാലം ടി സിന്നഡിനും കാതോലിക്കായിക്കും വിധേയനായി നമ്മുടെ പിന്ഗാമിയായി വരുന്ന മലങ്കരമെത്രാപ്പോലീത്തായുടെ പേരിലായിതീരുന്നതുമാകു്നു.

Sunday, 31 January 2016

ഓര്‍ത്തഡോക്സ് സഭയോടുള്ള നീതി നിഷേധം തുടരുന്നു

യാക്കോബായ ഗ്രൂപ്പുകാർ ഗുണ്ടായിസ്സത്തിലൂടെ ഓർത്തഡോക്സ് സഭാ വിശ്വാസികളെ ഇറക്കിവിട്ടു കൈവശ്ശം വെച്ചിരിക്കുന്ന ഓടക്കാലി (കോതമംഗലം) പള്ളിയില്‍, ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാതിച്ച ഓർത്തഡോക്സ് പള്ളി വികാരി ഉൾപ്പെടെ15 ഓളം പട്ടക്കാരെയും 40ഓളം വിശ്വാസികളെയും പോലീസും യാക്കോബായ ഗുണ്ടകളും തടയുകയും, പോലീസ് അന്യായമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് യുവജന പ്രസ്ഥാനത്തിന്റെ (OCYM) പ്രസിഡന്റ് അഭിവന്ദ്യ പോളികർപ്പോസ് തിരുമേനി എത്തിച്ചേരുകയും സഭയുടെ കർക്കശ നിലപാട് വ്യക്തമാക്കി കൊണ്ട് ചർച്ചകൾക്ക് നേതൃത്വം നല്കുകയും ചെയ്തു.
ഹൈ കോടതി വിധി അനുകൂലമായതിനെത്തുടർന്ന് പള്ളിയിൽ പ്രവേശിക്കാനായി എത്തിയ ഓർത്തഡോൿസ്‌ സഭാംഗങ്ങളെ അന്യായമായി തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടി അത്യന്തം പ്രതിഷേധാർഹമാണ്

ഓടക്കാലി പള്ളി കോടതി വിധി പ്രകാരം പള്ളിയിൽ കയറുവാൻ ബഹു.തോമസ് പോൾ റമ്പാച്ചന്റെ നേത്യത്വത്തിൽ പള്ളിയിലേക്ക് നടന്നു നീങ്ങുന്നു
പോലീസ് അധികാരികൾ തടയുന്നു


ഓടക്കാലി പള്ളി കോടതി വിധി പ്രകാരം പള്ളിയിൽ കയറുവാൻ ചെന്ന ഓർത്തഡോ ക്സ് സഭ വിശ്വാസികളെയും വൈദീകരേയും പോലീസ് അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നു