Saturday, 13 August 2016

ചെറായി പള്ളിവക ഭൂമി:അന്വേഷണം ഊര്‍ജ്ജിതമാക്കണം

കൊച്ചി: ചെറായി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ ഗൂഢശ്രമമെന്ന് ഓര്‍ത്തഡോക്സ് സഭ.

ഇതിനായി വ്യാജപ്പേരില്‍ കരം അടക്കുകയും സ്ഥലത്തിന്‍റെ കൈവശാവകാശം ചക്കരക്കടവ് വലിയപള്ളി ട്രസറ്റിനാണെന്ന പേരില്‍ വില്ലേജ് അധികൃതര്‍ നിയമവിരുദ്ധമായി രേഖ നല്‍കുകയും ചെയ്തതായി പള്ളി വികാരി ഫാ. ഗീവര്‍ഗീസ് ബേബി തഹസില്‍ദാര്‍ക്ക് പരാതി നല്‍കി.

വിവരവകാശ നിയമപ്രകാരമാണ് ഇതു സംബന്ധിച്ച രേഖകള്‍ ലഭിച്ചതെന്ന് അദ്ദേഹം അറിയിച്ചു. പള്ളി വളപ്പിലുള്ള എന്‍.പി.കുര്യന്‍ സ്മാരക ഹാളിന് ചക്കരക്കടവ് വലിയപള്ളി ട്രസ്റ്റിന്‍റെ പേരിലാണ് പഞ്ചായത്ത് നമ്പര്‍ നല്കിയിരിക്കുന്നതെന്നും ഈ പേരില്‍ കരമടച്ചതിന്‍റെ കോപ്പി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ ചെറായി പുത്തന്‍കൂറ്റു നസ്രാണികള്‍ക്ക് നല്‍കിയതാണ് ഈ പള്ളി ഭൂമി. ഈ സ്ഥലത്ത് ഒരു വ്യക്തി നല്‍കിയ സംഭാവന ഉപയോഗിച്ചാണ് ഹാള്‍ നിര്‍മ്മിച്ചത്. 2011-ലാണ് ചക്കരക്കടവ് വലിയപള്ളി ട്രസ്റ്റെന്ന പേരില്‍ കരം തീര്‍ത്തിരിക്കുന്നതിന്‍റെ രസീതും മറ്റും പള്ളിപ്പുറം വില്ലേജ് ആഫീസില്‍ നിന്നും നല്‍കിയിരിക്കുന്നതെന്നും വികാരി പറഞ്ഞു. എന്നാല്‍ ഈ സര്‍വ്വേ നമ്പരിലുള്ള ശാഖയിലോ കൈവശാവകാശ രേഖയില്‍ കാണുന്ന നമ്പരിലോ അല്ല ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ട്രസ്റ്റ് രൂപീകരിച്ചത് ആരാണെന്നാറിയില്ലെന്നും വികാരി പറഞ്ഞു.

നാലു വര്‍ഷം മുമ്പ് ചെറായി സെന്‍റ് മേരീസ് യാക്കോബായാ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീീകരിച്ചതായും പള്ളിയുടെ അക്കൗണ്ട് അതിലേക്ക് മാറ്റുകയും ചെയ്തതായ ഒരു സംഭവം ഉണ്ടായതായി വികാരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയിലെത്തുകയും 11 പേര്‍ പ്രതികളാകുകയും ചെയ്തു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. വില്ലേജ് പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ഈ നീക്കങ്ങളെല്ലാം നടന്നിരിക്കുന്നതെന്നാണ് സൂചനയെന്നും, ഈ സാഖചര്യത്തിലാണ് തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയതെന്നും വികാരി ഫാ. ഗീവര്‍ഗീസ് ബേബി അറിയിച്ചു. അനേഷണല്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും വികാരി ആവശ്യപ്പെട്ടു.

വില്ലേജ് രേഖ-പേജ് -1
വില്ലേജ് രേഖ-പേജ് -2

മുളക്കുളം പള്ളി ഓര്‍ത്തഡോക്സ് സഭക്ക് സ്വന്തം: ഹൈക്കോടതി

കൊച്ചി: കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പുരാതനമായ മുളക്കുളം മാര്‍ യൂഹാനോന്‍ ഇഹീദിയോ ഓര്‍ത്തഡോക്സ് പള്ളിയുമായി ബന്ധപ്പെട്ട കേസുകളില്‍ അന്തിമ തീര്‍പ്പ് കല്പിച്ചു കേരള ഹൈക്കോടതി ഓര്‍ത്തഡോക്സ് സഭയ്ക്കനുകൂലമായ വിധി പുറപ്പെടുവിച്ചു.

പള്ളിയില്‍ 1986-ല്‍ മുതല്‍ പാത്രിയര്‍ക്കീസ് വിഭാഗവുമായി നിലനിന്ന തര്‍ക്കത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. 2002-ല്‍ തര്‍ക്കം രൂക്ഷമായതോടെ പള്ളി പൂട്ടുകയാണ്‍ഡണ്ടായത്.

ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാള്‍ ദേവലോകം അരമന ചാപ്പലില്‍

കോട്ടയം: വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളും പരിശുദ്ധ അബ്ദുള്‍ മിശിഹ പാത്രിയര്‍ക്കീസിന്‍റെ 101-ാം ചരമവാര്‍ഷികവും സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് 14,15 തീയതികളില്‍ ദേവലോകം അരമന ചാപ്പലില്‍ സംയുക്തമായി ആചരിക്കും.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.

ആഗസ്റ്റ് 14 ഞായര്‍ വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് പ്രൊഫ. ഇ. ജോണ്‍ മാത്യു പ്രസംഗിക്കും.

ആഗസ്റ്റ് 15 തിങ്കള്‍ രാവിലെ 6.30-ന് പ്രഭാത പ്രാര്‍ത്ഥന പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, സ്വാതന്ത്ര്യദിന പ്രാര്‍ത്ഥന, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ നടക്കുമെന്ന് അരമന മാനേജര്‍ ഫാ.എം.കെ. കുര്യന്‍ അറിയിച്ചു.