Saturday, 17 October 2015

പൊതു സിവിൽ കോഡ്: നിലപാട് തീരുമാനിച്ചിട്ടില്ല

                                         വിഷയത്തിൽ ഓർത്തഡോക്സ് സഭ ഇതേവരെ നിലപാട് ആലോചിച്ചിട്ടില്ലെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വ്യക്തമാക്കി. ഈ വിഷയത്തിൽ പല മതങ്ങൾക്കും പല അഭിപ്രായങ്ങൾ ഉണ്ടാകാം. രാജ്യത്തെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും കോട്ടംതട്ടാത്തവിധമുള്ളതാകണം നിയമങ്ങൾ.
സർക്കാർ എന്തെങ്കിലും നിയമം കൊണ്ടുവരികയാണെങ്കിൽ എല്ലാവരും അത് അനുസരിക്കാൻ ബാധ്യസ്‌ഥരാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഭ രാഷ്‌ട്രീയത്തിൽ ഇടപെടാറില്ല. എല്ലാ പാർട്ടികളിലും സഭാംഗങ്ങളുണ്ട്. രാഷ്‌ട്രനിർമാണത്തിനും സമൂഹനന്മയ്‌ക്കും ആയിരിക്കണം രാഷ്‌ട്രീയം എന്നതാണു സഭയുടെ കാഴ്‌ചപ്പാട്. രാഷ്‌ട്രീയമായി ആരോടും വിരോധമോ അഭിനിവേശമോ ഇല്ല. നന്മ എവിടെ കണ്ടാലും അംഗീകരിക്കും. വർഗീയ ചിന്തകൾ രാഷ്‌ട്രത്തിനു ഗുണം ചെയ്യില്ല. വർഗീയതയ്ക്കെതിരായ ശബ്‌ദം അധികാരകേന്ദ്രങ്ങളിൽ എത്തിക്കാൻ സഭ ശ്രദ്ധിക്കാറുണ്ട്. എന്നാൽ പ്രത്യക്ഷ പ്രതിരോധത്തിനൊന്നും മുതിരാറില്ല.
ധൂർത്തിനെതിരെ സഭ ബോധവൽകരണം നടത്താറുണ്ട്. വ്യക്‌തിതലത്തിലാണു ധൂർത്ത് പ്രകടമാകുന്നത്. സഭാതലത്തിൽ അങ്ങനെയില്ല. സഭകൾ തമ്മിലുള്ള യോജിപ്പിന് ഒരിക്കലും തടസം നിന്നിട്ടില്ല. ജുഡീഷ്യറിയെ തള്ളിപ്പറയാത്ത നിലപാട് മറുപക്ഷത്തുനിന്നുമുണ്ടായാൽ യോജിപ്പ് സാധ്യമാകുമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
കൊൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, സൺഡേ സ്‌കൂൾ ഡയറക്‌ടർ ജനറൽ ഫാ. റെജി മാത്യു, പരുമല കാൻസർ സെന്റർ സിഇഒ: ഫാ. എം.സി പൗലോസ്, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് മഹാഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി വർഗീസ്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജെയ്‌സൺ വർഗീസ്, ഷാജി ഏബ്രഹാം, സൺഡേ സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ കുര്യൻ വർഗീസ്, സൺഡേ സ്‌കൂൾ സുവർണ ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ പി.സി. ജോർജ്, ഹാർവെസ്‌റ്റ് ഫെസ്‌റ്റ് ജനറൽ കൺവീനർ സാബു ടി ജോർജ്, ട്രസ്‌റ്റി ജോൺ ടി ജോസഫ്, സെക്രട്ടറി ജോജി പി ജോൺ, ജോണി കുന്നിൽ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Friday, 16 October 2015

ദ്വിശതാബ്ദിയാഘോഷ സമാപം വംബറില്‍ കേരാളാ ഗവര്‍ണ്ണര്‍ ഉദ്ഘാടകന്‍

                                         കോട്ടയം പഴയസെമിാരി 200-ാം വാര്‍ഷിക സമാപ സമ്മേളം വംബര്‍ 26-് കേരളാ ഗവര്‍ണ്ണര്‍ ജസ്റീസ് സദാശിവം ഉദ്ഘാടം ചെയ്യും. സെമിാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസിന്റെ 200-ാം ചരമവാര്‍ഷിക ഉദ്ഘാടവും ചടങ്ങില്‍ ിര്‍വ്വഹിക്കും.

കേരളത്തിലാദ്യമായി ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ച കോട്ടയം പഴയസെമിാരിയുടെ ദ്വിശതാബ്ദി സമാപ സമ്മേളത്തില്‍ മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ അദ്ധ്യക്ഷന്‍ ടിക്കോണ്‍ മെത്രാപ്പോലീത്താ മുഖ്യാതിഥിയായിരിക്കും.

സമ്മേളാന്തരം പുലിക്കോട്ടില്‍ തിരുമിേയുടെ ചരമ ദ്വിശതാബ്ദി വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പഴയ സെമിാരിയില്‍ ിന്ന് കുന്നംകുളത്തേയ്ക്ക് ദീപശിഖാ പ്രയാണവും ടക്കും.

കോട്ടയം സോഫിയാ സെന്ററില്‍ കൂടിയ ആലോചായോഗത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍മാരായ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, ഫാ.ഡോ. ജേക്കബ് കുര്യന്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഒ. തോമസ്, പഴയ സെമിാരി മാജേര്‍ സഖറിയാ റമ്പാന്‍, വൈദിക സംഘം ജറല്‍ സെക്രട്ടറി ഫാ. സജി അമയില്‍, കുന്ദംകുളം ഭദ്രാസ വൈദിക സെക്രട്ടറി ഫാ. പത്രോസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സമപ സമ്മേളത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.

പരുമലയൊരുങ്ങുന്നു പെരുന്നാളിായി

                                         തിരുവല്ല: മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന്‍ പരിശുദ്ധ പരുമല തിരുമിേയുടെ 113-ാം ഓര്‍മപെരുന്നാള്ി പരുമല സെമിാരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 26 ഉച്ചകഴിഞ്ഞ് 2 മണിക്ക് പെരുന്നാള്ി കൊടിയേറും. ിരണം ഭദ്രാസ മെത്രാപ്പോലിത്ത ഡോ.യൂഹാാന്‍ മാര്‍ ക്രിസോസ്റമോസ് കൊടിയേറ്റുകര്‍മ്മം ിര്‍വഹിക്കും.

അന്നു ടക്കുന്ന തീര്‍ഥാട വാരാഘോഷ പൊതുസമ്മേളം സുന്നഹദോസ് സെക്രട്ടറി ഡോ.മാത}സ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടം ചെയ്യും. പ്രൊഫ.ഡോ.റോസ് വര്‍ഗീസ് മുഖ്യ സന്ദേശം ല്‍കും. പരിശുദ്ധ പരുമല തിരുമിേയുടെ ആദ്യകാല വസതിയായ അഴിപ്പുരയില്‍ വൈകുന്നേരം 5-് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജപ്രസ്ഥാത്തിന്റെ തൃേത്വത്തിലുള്ള 144 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥ യുവജപ്രസ്ഥാം പ്രസിഡന്റ് യൂഹാാന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലിത്ത ഉദ്ഘാടം ചെയ്യും. വൈകിട്ട് 7-് പ്രസംഗം ഫാ.ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്കോപ്പ.

ഒക്ടോബര്‍ 27 ചൊവ്വാഴ്ച രാവിലെ 7.30് വിശുദ്ധ കുര്‍ബ്ബായ്ക്ക് ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 10-് പരിസ്ഥിതി സെമിാര്‍ ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് ഉദ്ഘാടം ചെയ്യും. പ്രദര്‍ശന ഉദ്ഘാടം ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്ത ിര്‍വഹിക്കും. പ്രൊഫ.മാത| കോശി പുന്നയ്ക്കാട് ക്ളാസ്സ് യിക്കും. 2.30-് വിദ്യാര്‍ത്ഥി സംഗമത്തില്‍ ഡോ.ബിജു ജേക്കബ് ഐ.എ.എസ്. മുഖ്യപ്രഭാഷണം ടത്തും. 7-് ഫാ.കെ.പി. മര്‍ക്കോസ് കളപ്പുരയില്‍ വചശുശ്രൂഷ ടത്തും.

ഒക്ടോബര്‍ 28 ബുധാഴ്ച രാവിലെ 7.30-് വി.കുര്‍ബ്ബാ. ഡോ.യാക്കോബ് മാര്‍ ഐറിേയസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 10-് അഖില മലങ്കര മര്‍ത്തമറിയം സമാജം സമ്മേളം ഡോ.യാക്കോബ് മാര്‍ ഐറിേയസ് മെത്രാപ്പോലിത്ത ഉദ്ഘാടം ചെയ്യും. 2-് മാധ്യമ സെമിാറില്‍ ചലച്ചിത്ര സംവിധായകന്‍ ബ്ളസ്സി ക്ളാസ്സ് യിക്കും. 7-് ഫാ.ഡോ.കുര്യന്‍ ദാിയേല്‍ വചശുശ്രൂഷ ടത്തും.

ഒക്ടോബര്‍ 29 വ്യാഴാഴ്ച 7.30് വി. കുര്‍ബ്ബാ. ഡോ.ജോഷ്വാ മാര്‍ ിക്കോദിമോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 10.30-് അഖില മലങ്കര ബസ്ക്യാമ്മ അസോസിയേഷന്‍ സമ്മേളത്തില്‍ പ്രൊഫ. ഡോ.സാറാമ്മ വര്‍ഗീസ് മുഖ്യപ്രഭാഷണം ടത്തും. 3-് ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സെമിാര്‍ ഡോ.ഷേര്‍ളി മാത| ഉദ്ഘാടം ചെയ്യും. പ്രൊഫ.ഡോ.ജോണ്‍ കെ. ജോര്‍ജ്ജ് ക്ളാസ്സ് യിക്കും. 7-് ഫാ.ലെസ്ളി പി. ചെറിയാന്‍ വചശുശ്രൂഷ ടത്തും.

ഒക്ടോബര്‍ 30 വെള്ളിയാഴ്ച 7.30-് വിശുദ്ധ കുര്‍ബ്ബാ. മാത}സ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 10-് ഉപവാസ ധ്യാവും മദ്ധ്യസ്ഥ പ്രാര്‍ത്ഥയും. യൂഹാാന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലിത്ത ധ്യാം യിക്കും. 2.30-് എക|മിെക്കല്‍ സമ്മേളം മാര്‍ അപ്രേം (കല്‍ദായ സഭ) ഉദ്ഘാടം ചെയ്യും. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം ടത്തും. ഡോ.സിറിയക് തോമസ് മുഖ്യപ്രഭാഷണം ടത്തും. 7-് ഫാ.ബിജു ആന്‍ഡ്രൂസ് വചശുശ്രൂഷ ടത്തും.

ഒക്ടോബര്‍ 31 ശിയാഴ്ച വി.കുര്‍ബ്ബായ്ക്ക് ഡോ.യൂഹാാന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 9.30-് തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. 10-് അഖില മലങ്കര ഗായകസംഘം ഏകദി സമ്മേളം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടം ചെയ്യും. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യ പ്രഭാഷണം ടത്തും. ഫാ.ഡോ.ഒ.തോമസ് ക്ളാസ്സ് യിക്കും. 2.30-് യുവജ സംഗമം ഡോ.യൂഹാാന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലിത്ത ഉദ്ഘാടം ചെയ്യും. 7-് ഫാ.ഡോ.ഒ.തോമസ് വചശുശ്രൂഷ ടത്തും.

വംബര്‍ 1 ഞയറാഴ്ച  രാവിലെ 6.30-് ചാപ്പലിലെ വി.കുര്‍ബ്ബായ്ക്ക് ഡോ.മാത}സ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 8.30-് പള്ളിയില്‍ വി.കുര്‍ബ്ബായ്ക്ക് ഡോ.യൂഹാാന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 9.45-് പ്രസംഗം-ഫാ.ഡോ.ടി.ജെ.ജോഷ്വാ. 11-് വിവാഹ സഹായിധി വിതരണം പരിശുദ്ധ കാതോലിക്കാ ബാവ ിര്‍വഹിക്കും. ജസ്റിസ് ബഞ്ചമിന്‍ കോശി മുഖ്യപ്രഭാഷണം ടത്തും. 2.30-് തീര്‍ത്ഥാടക സംഗമം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടം ചെയ്യും. ജസ്റിസ് ഷാജി പി. ചാലി മുഖ്യപ്രഭാഷണം ടത്തും. 5-് അഖണ്ഡ പ്രാര്‍ത്ഥ സമാപം. 6-് പെരുാള്‍ സന്ധ്യാമസ്കാരം. 7-് ഡോ.മാത}സ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലിത്ത വചശുശ്രൂഷ ടത്തും. 8-് ശ്ളൈഹിക വാഴ്വ്, 8.15-് റാസ. 10.30് സംഗീതാര്‍ച്ച.

പെരുന്നാള്‍ സമാപ ദിമായ വംബര്‍ 2 തിങ്കളാഴ്ച വെളുപ്പിനു 3-് വി.കുര്‍ബ്ബായ്ക്ക് യൂഹാാന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. 6.15-് ചാപ്പലില്‍ വി.കുര്‍ബ്ബായ്ക്ക് ഡോ.മാത}സ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിക്കും. 8.30-് പള്ളിയില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബായ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികായിരിക്കും. 11-് ശ്ളൈഹിക വാഴ്വ്. 12് എം.ജി.ഓ.സി.എസ്.എം. സമ്മേളം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടം ചെയ്യും. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യ പ്രഭാഷണം ടത്തും.

2 മണിക്കു ടക്കുന്ന ഭക്തിിര്‍ഭരമായ റാസക്ക് ശേഷം പെരുന്നാളിന്റെ കൊടിയിറങ്ങും.


Monday, 12 October 2015

പ്രാര്‍ത്ഥന, ആരാധന എന്നിവയിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ.

                                       ജയ്പൂര്‍: പ്രാര്‍ത്ഥന, ആരാധന എന്നിവയിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. രാജസ്ഥാന്‍ തലസ്ഥാന നഗരിയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തില്‍ നല്‍കിയ പൌരസ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ജയ്പൂര്‍ രൂപതാ ബിഷപ്പ് ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്റ് തോമസ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
ഡല്‍ഹിയില്‍ നിന്ന് ശനിയാഴ്ച ജയ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന കാതോലിക്കാ ബാവായ്ക്ക് ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു. തുടര്‍ന്ന് വിശിഷ്ടാതിഥികളെ ഘോഷയാത്രയായി ജയ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ആനയിച്ചു. ഞായറാഴ്ച രാവിലത്തെ വിശുദ്ധ കുര്‍ബ്ബാനയിലും പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു.

Sunday, 11 October 2015

ഇനി പരുമലയും പ്ലാസ്റ്റിക് രഹിതം പരുമല പെരുന്നാളിന് വിപുലമായ ഒരുക്കങ്ങള്‍

                                    പത്തനംതിട്ട: പരുമലയും പ്ലാസ്റ്റിക് രഹിതം. ശബരിമല പദ്ധതി മാതൃകയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പെരുന്നാള്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിയില്‍ പരുമല സെമിനാരിയും സഹകരിക്കും. സെമിനാരിയുടെ നേതൃത്വത്തിലുള്ള യുവജനസംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ച്ചയായ ഇടവേളകളില്‍ ശുചീകരണം നടത്താനും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വഴിയരികില്‍ ഉപേക്ഷിക്കാതിരിക്കാന്‍ മൈക്കിലൂടെ അറിയിപ്പും നല്‍കും. മാലിന്യങ്ങള്‍ ശേഖരിക്കാനായി തീര്‍ഥാടനപാതയില്‍ ബിന്നുകള്‍ സ്ഥാപിക്കും.
മാന്നാര്‍-ചെങ്ങന്നൂര്‍ റൂട്ടിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി തീര്‍ക്കാനും റോഡിന് ഇരുവശവുമുള്ള കാടുകള്‍ വെട്ടിത്തെളിക്കാനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനും നടപടിയായി. പരുമല പുത്തന്‍വീട്ടില്‍ പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കും. പരുമല ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഉപയോഗപ്രദമാക്കും. തീര്‍ഥാടന പരിസരത്ത് യാചക നിരോധനം കര്‍ശനമാക്കും. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി തീര്‍ഥാടകരെ പരുമല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഇറക്കിയശേഷം വാഹനങ്ങള്‍ മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ ഗ്രൗണ്ട്, മഹാത്മ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. പരിസര ശുചീകരണത്തിനായി ക്ലോറിനേഷനും ഫോഗിങും നടത്തും. 24 മണിക്കൂറും ആംബുലന്‍സ് സേവനം സജ്ജമാക്കും. കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ടാപ്പുകള്‍ സ്ഥാപിക്കും. തീര്‍ഥാടനം പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. തീര്‍ഥാടന പാതയില്‍ വഴിയോര കച്ചവടം നിയന്ത്രിക്കും. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആവശ്യമായ പോലീസ് സേനയുടെ കുറവ് ഉണ്ടാകാതിരിക്കാന്‍ ഉന്നത പോലീസ് മേധാവികളുടെ സഹായം തേടും.
തിരുവല്ല ആര്‍.ഡി.ഒ എ.ഗോപകുമാര്‍, തഹസില്‍ദാര്‍ തുളസീധരന്‍ നായര്‍, ഡിവൈ.എസ്.പി കെ.ജയകുമാര്‍, ഡി.എം.ഒ ഡോ.ഗ്രേസി ഇത്താക്ക്, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങളായ എ.പി മാത്യു പരുമല, തുടങ്ങിയവര്‍ പങ്കെടുത്തു.

യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റിയ്ക്ക് പുതിയ സാരഥികല്

                  യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ്‌ ആയി ഫാ.ഫിലിപ്പ് തരകനും, ട്രഷറർ ആയി ജോജി പി.തോമസും, യുവജനം മാസികയുടെ എഡിറ്റോറിയല് ബോർഡിലേക്ക് എബ്രഹാം കോശി, അനീഷ്‌ മാരാമണ്‍ എന്നിവരും  തെരഞ്ഞെടുക്കപ്പെട്ടു.


Friday, 9 October 2015

മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പളളി: കോടതി വിധി നടപ്പിലാക്കണം

മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനിപ്പളളി സംബന്ധിച്ച് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ഉണ്ടായ കേരളാഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് യാക്കോബായ വിഭാഗം നല്‍കിയ അപ്പീല്‍ പ്രാഥമിക വാദത്തില്‍ തന്നെ സുപ്രീം കോടതി തളളുകയും യാക്കോബായ വിഭാഗത്തിനു കോടതി ഏര്‍പ്പെടുത്തിയ ശാശ്വത നിരോധനം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 1934- ലെ സഭാ ഭരണഘടന ഈ ഇടവകയ്ക്ക് ബാധകമാണെന്ന കോടതി വിധി നടപ്പിലാക്കാന്‍ അധിക്യതര്‍ തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാകോടതിയുടെയും  കേരളഹൈക്കോടതിയുടെയും  ഈ കാര്യത്തിലുളള വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയത് പ്രത്യേകം ശ്രദ്ധേയമാണെന്നും വിധി നടപ്പിലാക്കുന്നതിന് കാലവിളംബം വരുത്തരുതെന്നും പരിശുദ്ധ ബാവാ ആവശ്യപ്പെട്ടു.

 മണ്ണത്തൂര്‍ പളളി: 

യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി

കൊച്ചി: കണ്ടാട് ഈസ്റ് ഭദ്രസത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 1934-ലെ സഭാ ഭരണഘട പ്രകാരം ഭരിക്കപ്പെടണം എന്ന കേരളാ ഹൈക്കോടതിയുടെ 20 മെയ് 2015 ലെ വിധി അസ്ഥിരപ്പെടുത്താായി ബഹു സുപ്രീം കോടതിയില്‍ യാക്കോബായ വിഭാഗം ല്‍കിയ പ്രത്യേക അനുമതി ഹര്‍ജി ഒക്ടോബര്‍ 5-് തള്ളി ഉത്തരവായി.

എറണാകുളം ജില്ലാ കോടതിയുടെയും കേരളാ ഹൈക്കോടതിയുടെയും വിധി പുപരിശോധിക്കേണ്ട സാഹചര്യം ഇല്ല എന്ന് കണ്ടത്തി പ്രസ്തുത വിധികള്‍ ഉറപ്പിച്ചു കൊണ്ട് പ്രത്യേക അനുമതി ഹര്‍ജി അനുവദിക്കേണ്ടതില്ല എന്ന തീരുമാത്തില്‍ എത്തുകയായിരുന്നു രാജ്യത്തെ പരമോന്നത ീതിപീഠമായ സുപ്രീം കോടതി.

സുപ്രീം കോടതിയുടെ ഈ വിധിയോടു കൂടി പള്ളിയുടെ എല്ലാ സിവില്‍ കേസുകളും അവസാിച്ചിരിക്കുന്നതിാല്‍ ഇി വിധി ടത്തിപ്പ് ഹര്‍ജിക്ക് വേഗം കൂടുമെന്ന് കരുതാം. ിലവില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം കാരണം പള്ളി മൂവാറ്റുപുഴ ആര്‍ ഡി ഓ പൂട്ടിയിരിക്കുകയാണ്.

Monday, 5 October 2015

നവംബർ 2 ലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം


മുംബൈ: നവംബർ രണ്ടാം തീയതിയിലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം എന്ന് മലബാർ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.സഖറിയാസ് മാർ തെയോഫിലോസ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. നവംബർ രണ്ടാം തീയതി നടത്തപെടുന്ന പരുമല തിരുമേനിയുടെ ഓർമ്മ പെരുനാളിൽ മലബാർ മേഖലയിൽ നിന്ന് അനേകം വിശ്വാസികൾ ജാതി മത ഭേദമെന്യേ പോയി സംബന്ധിക്കാരുള്ളതാണ്. അവർക്ക് പെരുനാളിൽ സംബന്ധിച്ച ശേഷം തിരികെ വന്നു വോട്ട് രേഖപെടുത്താൻ പ്രായോഗികമായ തടസം ഉണ്ട്. ഒരു വിഭാഗം ജനങ്ങളുടെ മുഴുവൻ വോട്ടവകാശം നഷ്ടപെടുത്തുന്ന ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം എന്ന് മെത്രാപൊലിത്ത ആവിശ്യപെട്ടു. നവംബർ അഞ്ചിന് തന്നെ എല്ലാ സ്ഥലത്തും തെരഞ്ഞെടുപ്പു നടത്താം. അതിനു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അനുയോജ്യമായ ഒരു തീയതി നവംബർ രണ്ടിന് ശേഷം നിശ്ചയിക്കണം. നീതിപൂർവമായ ഒരു തീരുമാനം സർക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും കൂടി കൈകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി മെത്രാപൊലീത്ത പറഞ്ഞു.
ഭാരതത്തിന്റെ വിശുദ്ധൻ എന്ന് ലോകം ഒക്കെ പുകൾപെറ്റ പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഓർമ്മപെരുന്നളിന്റെ പ്രധാന ദിവസമാണ് നവംബർ 2. പരിശുദ്ധ പിതാവ് കാലം ചെയ്തത് അന്നാണ്. ഇതു കേവലം ഒരു വിഭാഗതിന്റെയോ, അല്ലങ്കിൽ മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെയോ മാത്രം വിഷയമോ, പ്രയാസമോ അല്ല. പരിശുദ്ധ പിതാവു മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ മാത്രം സ്വത്തും അല്ല, മറിച്ചു ആ പുണ്യവാന്റെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിക്കുന്ന നാനാജാതി മതസ്ഥരായ എല്ലാവരുടെയും സ്വത്താണ്. അതിൽ ജാതി മതഭേതമില്ല. അതുകൊണ്ട് ഇതു ഒരു സമുദായത്തിന്റെ മാത്രം വിഷയമല്ല, കേരളത്തിലെ ജനങ്ങളുടെ മുഴുവൻ ആവിശ്യമാണ്. അതുകൊണ്ട് ഇതു ഒരു നിസാര വിഷയമായി തള്ളികളയാൻ കേരള സർക്കാർ ശ്രമിക്കരുത്. പരുമലയിലേക്ക് തീർഥാടകർ ദിവസങ്ങൾക്ക് മുമ്പ്തന്നെ വിദൂരങ്ങളിൽ വരുന്നതാണ്. പെരുന്നാൾ നവംബർ 2ന് നാല് മണിയോട് മാത്രമേ പൂർത്തികരിക്കയുള്ളൂ. അതുകൊണ്ടുതന്നെ പരുമലയിൽ വരുന്ന ഭക്ത ജനങ്ങൾക്ക്‌ കൃത്യ സമയത്ത് ബൂത്തിൽ എത്തി വോട്ട് രേഖപെടുത്താൻ പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ട്. ഈ ഇലക്ഷൻ തിയതി പ്രഖ്യാപനം ആ ഭക്തന്മാരെ അവഹേളിക്കുന്ന തരത്തിലുള്ളതാണ്. തന്നെയുമല്ല പരുമല പെരുനാൾ ഒരു നാടിന്റെ ആഘോഷമാണ്. ഒരു നാടിനെ തന്നെ മറന്നു കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇതു നടപ്പാക്കാം എന്ന് കരുതിയത്‌ തികച്ചും പ്രതിഷേധാർഹം ആണ്, അപലയനീയമാണ്. കേരള സർക്കാർ ഈ കാര്യത്തിൽ പുലര്ത്തുന്ന നിസംഗത മനോഭാവം വളരെ ഗൗരവ്വതോടെയാണ് കേരള ജനത മുഴുവൻ നോക്കി കാണുന്നത്. നിരുത്തരവാദപരമായ ഈ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
ഈ തിയതി പ്രഖ്യാപനത്തിൽ ഉടൻതന്നെ ഒരു പുനർപരിശോധന നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുംഎന്ന് പ്രതിക്ഷിക്കുന്നു. ഇക്കാര്യത്തിൽ കേരള സർക്കാർ നീതി പൂർവമായ തീരുമാനം കൈകൊള്ളുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മലങ്കര സഭയോട് തുടരെ തുടരെ കേരള സർക്കാർ കാണിക്കുന്ന അവഗണനയുടെ ഭാഗമായി ഈ തീരുമാനത്തെയും കാണുവാൻ മലകര മക്കൾ നിർബന്ധിതർ ആവും എന്നും മെത്രാപൊലീത്ത കൂട്ടി ചേര്ത്തു.

Saturday, 3 October 2015

മെറിന്‍ ജോസഫ് ഐ.പി.എസു


പഴഞ്ഞി മുത്തപ്പന്‍ടെ ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി.

 പള്ളിയിലെ തുലാഭാരം ...

പഴഞ്ഞി പള്ളിയിൽ വിശ്വാസികൾ വന്നു പ്രാർത്ഥനയോടെ മുതിര , പഞ്ചസ്സാര , അരി , അടയ്ക്ക , കയർ , പഴം എന്നിങ്ങനെ നിരവദി വഴിപാടുകൾ പെരുന്നാൾ സമയത്ത് കൊണ്ട് വരാറുണ്ട് . ഓരോ വെക്തികളും അവരവരുടെ താല്പര്യത്തിനു അനുസരിച്ചാണ് കൊണ്ട് വരുന്നത് . ഒക്ടോബർ 4-നു വിശ്വാസികൾ കൊണ്ട് വന്ന വഴിപാട്‌ ലേലം ചെയുന്നുതാണ് പതിവ് . ചിലർ കൊണ്ട് വരുന്ന വഴിപാടുകൾ നേരുന്നത് സ്വന്തം തൂകത്തിനു അനുസരിച്ചാണ് അത് കൊണ്ട് തുലാഭാരം ആയീ കണക്കാക്കുന്നു . ഇങ്ങനെ ചെയ്യാൻ പള്ളിയിൽ നിന്നും യാതൊരു തരത്തിലും പണം ഇടക്കുന്നില്ല വിശ്വാസികൾ അവരുടെ നേർച്ചയായി സമർപ്പിക്കുന്നതാണ്..




പള്ളിക്ക് ചുറ്റും മുട്ട് കുത്തുന്ന വഴിപാട്‌ ...




കാലങ്ങളായി അനുഷ്ടിച്ചു വരുന്ന ഒരു വഴിപാടാണ് ഇത് ..
വർഷങ്ങൾക്ക് മുൻബ് പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവായുടെ തിരുശേഷിപ് ലഭിക്കുകയും അത് ലഭിച്ച വെക്തി ആ തിരുശേഷിപ്പ് പള്ളിയിലേക്ക് മുട്ടുകുത്തി കൊണ്ട് വന്നു പള്ളിയിൽ ( 1985 ഒക്ടോബർ 2നു തെക്കേ ത്രോണോസ്സിൽ ) സുക്ഷിച്ചതായ് ചരിത്രം പറയുന്നു.. അന്ന് മുതൽ പള്ളിയിൽ പെരുന്നാൾ സമയത്ത് (ഒക്ടോബർ 1,2,3) വന്നു പള്ളിക് ചുറ്റും മുട്ട് കുത്തുന്നവർക്ക് പല രോഗ പീടകളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതായി കേട്ടിട്ടുണ്ട് .. പൂർണ വിശ്വാസത്തോടെ ചെയ്യുന്നവർക്ക് ഫലം ലഭിക്കുന്നു ... വഴിപാടിന് പള്ളിയിൽ യാതൊരു തരത്തിലും പണം ഇടാക്കുന്നില്ല.. നാന ജാതി മത വിശ്വാസികളും ഈ വഴിപാട്‌ ചെയ്യുന്നതായി കാണപെടുന്നു ...



യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ (പഴഞ്ഞി മുത്തപ്പന്‍) ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി.
വെള്ളി, ശനി ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്ക് സന്ധ്യാപ്രാര്‍ത്ഥന ആരംഭിച്ചു. സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും സഭയിലെ റമ്പാന്മാരും വൈദികരും സഹകാര്‍മ്മികരായി.
മാര്‍ ഗീവറുഗ്ഗീസ് സഹദാ കുരിശുപള്ളിയിലും ജെറുശലേം തെക്കേ അങ്ങാടി വണ്‍വേ ജങ്ഷനിലെ കുരിശുപള്ളിയിലും ധൂപപ്രാര്‍ത്ഥന നടത്തി.
വിശ്വാസികള്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവ ശ്ലൈഹിക വാഴ്വ് നല്‍കിയതോടെ ദേശപ്പെരുന്നാള്‍ പുറപ്പെട്ടു. ശനിയാഴ്ച രാവിലെ ആറരയ്ക്ക് പഴയപള്ളിയില്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും ഒമ്പതു മണിക്ക് പുതിയപള്ളിയില്‍ പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാനയും നടക്കും. വൈകീട്ട് മുന്നേമുക്കാലിന് കൊടിയും സ്ലീബയും തുടര്‍ന്ന് പൊതുസദ്യയും നടക്കും.

Friday, 2 October 2015

വൈദിക സെമിനാരി ദിനം ഒക്ടോബര്‍ 4ന്

മലങ്കര ഓര്‍ത്തഡോക്സ് സഭ ഒക്ടോബര്‍ 4ന് സെമിനാരി ദിനമായി ആചരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. സഭയിലെ പള്ളികളില്‍ അന്ന് സെമിനാരികള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും സെമിനാരി ദിന കവര്‍ പിരിവ് വിജയിപ്പിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്തു.

Wednesday, 30 September 2015

കുറിഞ്ഞി പള്ളിക്കു പോലീസ് സംരക്ഷണം ല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്


പിറവം: പാത്രിയര്‍ക്ക പക്ഷ വികാരി ശമ്പളത്തെ ചൊല്ലി കുറിഞ്ഞി പള്ളി ട്രസ്റിമാരെ കൈയേറ്റം ചെയ്യ്ാ ശ്രമിച്ചതെ തുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രകാരം കുറിഞ്ഞി പള്ളിക്കും ഒഫീസിനും ട്രസ്റിമാര്‍ക്കും പോലീസ് സംരക്ഷണം ല്കാന്‍ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവിട്ടു.

പള്ളി ഭരണം 1934 ഭരണഘടപ്രകാരം ഇടവക ചേരാന്‍ ആപ്ളിക്കേഷ് ഫോറം പള്ളിയില്‍ വിതരണം ചെയ്തു. യാക്കോബായ ഭക്തസംഘട ഓഫീസ് ഒഴിയാന്‍ ാട്ടീസ് കൊടുത്തിട്ടുണ്ട്.

Tuesday, 29 September 2015

അനധികൃത കൈയ്യേറ്റം അനുവദിക്കില്ല : ഓര്‍ത്തഡോക്സ് സഭ



കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പളളി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടേതെന്ന് വ്യക്തമായ ഹൈക്കോടതി വിധി നിലവിലിരിക്കെ പളളിപ്പരിസരത്ത് കുടിലുകളോ, കൂടാരങ്ങളോ ഉണ്ടാക്കി അനധിക്യത കൈയ്യേറ്റത്തിനുളള യാക്കോബായ നേത്രതൃവത്തിന്റെ ശ്രമം അനുവദിക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യുസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

കോടതിവിധി മാനിക്കാതെ ക്രമസമാധാം തകരാറിലാക്കി കൈയ്യൂക്ക് കൊണ്ട് കാര്യം സാധിക്കാമെന്നുളള വ്യാമോഹം വിലപ്പോവില്ലെന്നും അക്രമത്തിലൂടെ അധികാരം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്തുണ ല്‍കാന്‍ അധിക്യതര്‍ തയ്യാറായാല്‍ മലങ്കര സഭ ഒന്നടങ്കം ഈ അീതിക്ക് എതിരെ പ്രതിഷേധിക്കുമെന്നും മാര്‍ സേവേറിയോസ്,വൈദിക ട്രസ്റി ഫാ. ജോണ്‍സ് ഏബ്രഹാം കാാേട്ട് എന്നിവര്‍  പറഞ്ഞു.