Friday, 9 October 2015

മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പളളി: കോടതി വിധി നടപ്പിലാക്കണം

മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനിപ്പളളി സംബന്ധിച്ച് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ഉണ്ടായ കേരളാഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് യാക്കോബായ വിഭാഗം നല്‍കിയ അപ്പീല്‍ പ്രാഥമിക വാദത്തില്‍ തന്നെ സുപ്രീം കോടതി തളളുകയും യാക്കോബായ വിഭാഗത്തിനു കോടതി ഏര്‍പ്പെടുത്തിയ ശാശ്വത നിരോധനം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 1934- ലെ സഭാ ഭരണഘടന ഈ ഇടവകയ്ക്ക് ബാധകമാണെന്ന കോടതി വിധി നടപ്പിലാക്കാന്‍ അധിക്യതര്‍ തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാകോടതിയുടെയും  കേരളഹൈക്കോടതിയുടെയും  ഈ കാര്യത്തിലുളള വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയത് പ്രത്യേകം ശ്രദ്ധേയമാണെന്നും വിധി നടപ്പിലാക്കുന്നതിന് കാലവിളംബം വരുത്തരുതെന്നും പരിശുദ്ധ ബാവാ ആവശ്യപ്പെട്ടു.

 മണ്ണത്തൂര്‍ പളളി: 

യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി

കൊച്ചി: കണ്ടാട് ഈസ്റ് ഭദ്രസത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 1934-ലെ സഭാ ഭരണഘട പ്രകാരം ഭരിക്കപ്പെടണം എന്ന കേരളാ ഹൈക്കോടതിയുടെ 20 മെയ് 2015 ലെ വിധി അസ്ഥിരപ്പെടുത്താായി ബഹു സുപ്രീം കോടതിയില്‍ യാക്കോബായ വിഭാഗം ല്‍കിയ പ്രത്യേക അനുമതി ഹര്‍ജി ഒക്ടോബര്‍ 5-് തള്ളി ഉത്തരവായി.

എറണാകുളം ജില്ലാ കോടതിയുടെയും കേരളാ ഹൈക്കോടതിയുടെയും വിധി പുപരിശോധിക്കേണ്ട സാഹചര്യം ഇല്ല എന്ന് കണ്ടത്തി പ്രസ്തുത വിധികള്‍ ഉറപ്പിച്ചു കൊണ്ട് പ്രത്യേക അനുമതി ഹര്‍ജി അനുവദിക്കേണ്ടതില്ല എന്ന തീരുമാത്തില്‍ എത്തുകയായിരുന്നു രാജ്യത്തെ പരമോന്നത ീതിപീഠമായ സുപ്രീം കോടതി.

സുപ്രീം കോടതിയുടെ ഈ വിധിയോടു കൂടി പള്ളിയുടെ എല്ലാ സിവില്‍ കേസുകളും അവസാിച്ചിരിക്കുന്നതിാല്‍ ഇി വിധി ടത്തിപ്പ് ഹര്‍ജിക്ക് വേഗം കൂടുമെന്ന് കരുതാം. ിലവില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം കാരണം പള്ളി മൂവാറ്റുപുഴ ആര്‍ ഡി ഓ പൂട്ടിയിരിക്കുകയാണ്.

No comments:

Post a Comment