പള്ളിയിലെ തുലാഭാരം ...
പഴഞ്ഞി
പള്ളിയിൽ വിശ്വാസികൾ വന്നു പ്രാർത്ഥനയോടെ മുതിര , പഞ്ചസ്സാര , അരി ,
അടയ്ക്ക , കയർ , പഴം എന്നിങ്ങനെ നിരവദി വഴിപാടുകൾ പെരുന്നാൾ സമയത്ത്
കൊണ്ട് വരാറുണ്ട് . ഓരോ വെക്തികളും അവരവരുടെ താല്പര്യത്തിനു അനുസരിച്ചാണ്
കൊണ്ട് വരുന്നത് . ഒക്ടോബർ 4-നു വിശ്വാസികൾ കൊണ്ട് വന്ന വഴിപാട് ലേലം
ചെയുന്നുതാണ് പതിവ് . ചിലർ കൊണ്ട് വരുന്ന വഴിപാടുകൾ നേരുന്നത് സ്വന്തം
തൂകത്തിനു അനുസരിച്ചാണ് അത് കൊണ്ട് തുലാഭാരം ആയീ കണക്കാക്കുന്നു . ഇങ്ങനെ
ചെയ്യാൻ പള്ളിയിൽ നിന്നും യാതൊരു തരത്തിലും പണം ഇടക്കുന്നില്ല വിശ്വാസികൾ
അവരുടെ നേർച്ചയായി സമർപ്പിക്കുന്നതാണ്..
പള്ളിക്ക് ചുറ്റും മുട്ട് കുത്തുന്ന വഴിപാട് ...
കാലങ്ങളായി അനുഷ്ടിച്ചു വരുന്ന ഒരു വഴിപാടാണ് ഇത് ..
വർഷങ്ങൾക്ക് മുൻബ് പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവായുടെ തിരുശേഷിപ് ലഭിക്കുകയും അത് ലഭിച്ച വെക്തി ആ തിരുശേഷിപ്പ് പള്ളിയിലേക്ക് മുട്ടുകുത്തി കൊണ്ട് വന്നു പള്ളിയിൽ ( 1985 ഒക്ടോബർ 2നു തെക്കേ ത്രോണോസ്സിൽ ) സുക്ഷിച്ചതായ് ചരിത്രം പറയുന്നു.. അന്ന് മുതൽ പള്ളിയിൽ പെരുന്നാൾ സമയത്ത് (ഒക്ടോബർ 1,2,3) വന്നു പള്ളിക് ചുറ്റും മുട്ട് കുത്തുന്നവർക്ക് പല രോഗ പീടകളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതായി കേട്ടിട്ടുണ്ട് .. പൂർണ വിശ്വാസത്തോടെ ചെയ്യുന്നവർക്ക് ഫലം ലഭിക്കുന്നു ... വഴിപാടിന് പള്ളിയിൽ യാതൊരു തരത്തിലും പണം ഇടാക്കുന്നില്ല.. നാന ജാതി മത വിശ്വാസികളും ഈ വഴിപാട് ചെയ്യുന്നതായി കാണപെടുന്നു ...

യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ (പഴഞ്ഞി മുത്തപ്പന്‍) ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി.
വെള്ളി, ശനി ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്ക് സന്ധ്യാപ്രാര്‍ത്ഥന ആരംഭിച്ചു. സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും സഭയിലെ റമ്പാന്മാരും വൈദികരും സഹകാര്‍മ്മികരായി.
മാര്‍ ഗീവറുഗ്ഗീസ് സഹദാ കുരിശുപള്ളിയിലും ജെറുശലേം തെക്കേ അങ്ങാടി വണ്‍വേ ജങ്ഷനിലെ കുരിശുപള്ളിയിലും ധൂപപ്രാര്‍ത്ഥന നടത്തി.
വിശ്വാസികള്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവ ശ്ലൈഹിക വാഴ്വ് നല്‍കിയതോടെ ദേശപ്പെരുന്നാള്‍ പുറപ്പെട്ടു. ശനിയാഴ്ച രാവിലെ ആറരയ്ക്ക് പഴയപള്ളിയില്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും ഒമ്പതു മണിക്ക് പുതിയപള്ളിയില്‍ പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാനയും നടക്കും. വൈകീട്ട് മുന്നേമുക്കാലിന് കൊടിയും സ്ലീബയും തുടര്‍ന്ന് പൊതുസദ്യയും നടക്കും.

No comments:
Post a Comment