Thursday, 20 November 2014

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം ഒത്തുതീര്‍ന്നു

 ഓര്‍ത്തഡോക്സ്-യാക്കോബായ വഴക്കിനെത്തുടര്‍ന്ന് 40 വര്‍ഷമായി പൂട്ടിക്കിടന്ന തുമ്പമണ്‍ ഭദ്രാസവത്തില്‍പ്പെട്ട കാരയ്ക്കാട് സീനായ്ക്കുന്ന് സെന്റ് മേരീസ് സുറിയാനി പള്ളിയുടെ കേസ് ഇരുവിഭാഗവും ചേര്‍ന്ന് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് തുറക്കാന്‍ ഹൈക്കോടതി ഉത്തരവായി.
സണ്‍ഡേസ്കൂള്‍ കെട്ടിടവും, കുരിശിന്‍തൊട്ടിയും ചേര്‍ന്നുള്ള വസ്തുവും ഓര്‍ത്തഡോക്സ് വിഭാഗത്തിനും, പള്ളിയും ചേര്‍ന്നുള്ള വസ്തുവും യാക്കോബായ വിഭാഗത്തിനും, സെമിത്തേരി ഇരുകൂട്ടര്‍ക്കും തുല്യാവകാശമായും ഹൈക്കോടതി വിധിയിലൂടെ വിഭജിച്ച് അവകാശാധികാരങ്ങള്‍ നല്‍കി ഉത്തരവായി.
ഇരുവിഭാഗവും തമ്മില്‍ 1974 മുതല്‍ സിവില്‍-ക്രിമില്‍ വ്യവഹാരത്തിലായിരുന്നു. 1975ല്‍ സമാധാന ലംഘത്തെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. പള്ളിയും സ്വത്തുക്കളും ഏറ്റെടുത്ത് റിസീവറായ മുളക്കുഴ വില്ലേജ് ഓഫീസര്‍ക്ക് കൈമാറിയതിത്തുെടര്‍ന്ന് ഇരുവിഭാഗവും വെവ്വേറെ ചാപ്പലുകളില്‍ ആരാധന നടത്തി വരികയായിരുന്നു. 1957ല്‍ സ്ഥാപിക്കപ്പെട്ട ഈ പള്ളിയില്‍ 1959ലാണ് ഇരുവിഭാഗം ഉണ്ടാകുന്നത്. ഓര്‍ത്തഡോക്സ് വിഭാഗം സെന്റ് ജോസഫ് ചാപ്പല്‍ സ്ഥാപിച്ച് വേറിട്ടു പോയെങ്കിലും 1961ല്‍ വീണ്ടും ഒത്തുചേര്‍ന്ന് മാതൃദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തി പോകവേ 1971ല്‍ ഉണ്ടായ സഭാവഴക്കിനെ തുടര്‍ന്ന് വീണ്ടും വേര്‍പിരിയുകയായിരുന്നു. ഇതിത്തുെടര്‍ന്ന് വര്‍ഷങ്ങളോളം പള്ളി തുറക്കാതെ കിടക്കുകയായിരുന്നു.

Wednesday, 19 November 2014

അവധികള്‍

മിലാഡി ഷെരീഫ് (നബിദിനം - ജനുവരി മൂന്ന്), റിപ്പബ്ളിക് ദിനം (26), ശിവരാത്രി (ഫ്രെബുവരി 17), പെസഹ വ്യാഴം (ഏപ്രില്‍ രണ്ട്), ദുഃഖവെള്ളി (മൂന്ന്), ഡോ. അംബേദ്കര്‍ ജയന്തി(14), വിഷു (15), മേയ്ദിനം (മേയ് ഒന്ന്), ഇൗദ് ഉല്‍ ഫിത്ര്‍ (റമസാന്‍ - ജൂലൈ 18), കര്‍ക്കടകവാവ് (ഓഗസ്റ്റ് 14), സ്വാതന്ത്യ്രദിനം (15), ഒന്നാം ഓണം (27),തിരുവോണം (28), മൂന്നാം ഓണം (29), ശ്രീകൃഷ്ണ ജയന്തി (സെപ്റ്റംബര്‍ അഞ്ച്), ശ്രീനാരായണഗുരു സമാധിദിനം (21), ഇൗദ് ഉല്‍ അദ്ഹ (ബക്രീദ് 24), ഗ്രാന്ധിജയന്തി (ഒക്ടോബര്‍ രണ്ട്), മഹാനവമി (22), വിജയദശമി (23), മുഹറം (24), ദീപാവലി (നവംബര്‍ 10), മിലാഡി ഷെരീഫ് (ഡിസംബര്‍ 24), ക്രിസ്മ്രസ്(25). ഇവ കൂടാതെ ജനുവരി രണ്ടിനു മന്നം ജയന്തിയും ഓഗസ്റ്റ് 28ന് അയ്യന്‍ങ്കാളി ജയന്തിയും പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വകര്‍മ ദിനമായ സെപ്റ്റംബര്‍ 17 നിയന്ത്രിത അവധിയായിരിക്കും.

മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റവും, റിട്ടയര്‍മെന്റും സംബന്ധിച്ച്‌ പഠിക്കാന്‍ പരിശുദ്ധ കാതോലിക്കാ ബാവാ നനിയോഗിച്ച സമിതി കോട്ടയം പഴയസെമിനനാരിയില്‍ ചേര്‍ന്ന സഭാ മാനേനജിംഗ്‌ കമ്മറ്റി യോഗത്തില്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. നനീണ്ട ചര്‍ച്ചകള്‍ക്ക്‌ ശേഷം ഭേദഗതി വരുത്തിയയ റിപ്പോര്‍ട്ട്‌ ഫെബ്രുവരി സിനനഡില്‍ അവതരിപ്പിച്ചശേഷം സിനനഡിന്റെ രണ്ടാം ദിവസം വിളിച്ചുകൂട്ടുന്ന മാനേനജിംഗ്‌ കമ്മറ്റി ചര്‍ച്ച ചെയ്‌ത്‌ തീരുമാനനത്തില്‍ എത്തും.

ഡോ സഖറിയാ മാര്‍ തെയോഫിലോസ്‌, ഡോ യൂഹാനേനാന്‍ മാര്‍ ദിയസ്‌ക്കോറോസ്‌, ഡോ സഖറിയാസ്‌ മാര്‍ അപ്രേം, ഫാ ഡോ. റ്റി ജെ ജോഷ്വാ, ഫാ ഡോ ജോണ്‍സ്‌ എബ്രഹാം കോനനാട്ട്‌, എം ജി മുത്തൂറ്റ്‌, കുരുവിള എം ജോര്‍ജ്ജ്‌ ഐ ആര്‍ എസ്‌, ജിജി തോംസണ്‍, അഡ്വ മാത്യൂസ്‌ മടത്തേത്ത്‌ എന്നിവരടങ്ങുന്ന പഠനന സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ വൈദീകട്രസ്റ്റി ഫാ ഡോ ജോണ്‍സ്‌ എബ്രഹാം കോനനാട്ടാണ്‌ യോഗത്തില്‍ അവതരിപ്പിച്ചത്‌.

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ഏഴു വര്‍ഷത്തിലൊരിക്കല്‍ മെത്രാപ്പോലീത്താമാരുടെ സ്ഥലം മാറ്റം എന്നത്‌ മാണേജിംഗ്‌ കമ്മറ്റി അംഗീകരിച്ച്‌ മിനനിട്ട്‌സില്‍ രേഖപ്പെടുത്താന്‍ തീരുമാനനിച്ചതോടെ അതിനെനാരുക്കമല്ല എന്ന രണ്ടു മെത്രാപ്പോലീത്താമാരുടെ പ്രസ്‌താവനനകള്‍ വന്നതോടെ അംഗങ്ങള്‍ നനടുത്തളത്തിലിറങ്ങി പ്രതിഷേധം അറിയിച്ചു. നനിയമത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത മെത്രാപ്പോലീത്താമാരുടെ സേവനനം സഭയ്ക്കാവശ്യമില്ലെന്നറിയിച്ചുകൊണ്ടാണ്‌ അംഗങ്ങള്‍ നനടുത്തളത്തിലിറങ്ങിയത്‌. തുടര്‍ന്ന്‌ കാതോലിക്കാ ബാവാ ഭേദഗതികള്‍ വരുത്തിയ റിപ്പോര്‍ട്ട്‌ അംഗങ്ങള്‍ക്ക്‌ അയച്ചുകൊടുക്കുമെന്നും അത്‌ സിനനഡില്‍ അവതരിപ്പിച്ചശേഷം രണ്ടാം ദിവസം മാനേനജിംഗ്‌ കമ്മറ്റി ചര്‍ച്ച ചെയ്‌ത്‌ തീരുമാനനമെടുക്കുമെന്നും യോഗത്തെ അറിയിച്ചു.

പരുമലപ്പെരുന്നാളിലെ മെത്രാപ്പോലീത്താമാരുടെ അസാന്നിധ്യവും മാനേനജിംഗ്‌ കമ്മറ്റിയിലെ നനിരന്തരമായ അസാന്നിധ്യവും സഭയോടുള്ള തികഞ്ഞ അവഹേളനനമാണെന്ന്‌ അംഗങ്ങള്‍ ചര്‍ച്ചാവേളയില്‍ എടുത്തുപറഞ്ഞു.

ഫാ മോഹന്‍ജോസഫ്‌ ധ്യാനനപ്രസംഗം നനടത്തി. അസോസിയേഷന്‍ സെക്രട്ടറി ഡോ ജോര്‍ജ്ജ്‌ ജോസഫ്‌ മിനനിറ്റ്‌സും റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

Tuesday, 18 November 2014

ദേവലോകത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ സെയുക്ത ഓര്മ്മ പ്പെരുന്നാള

പരിശുദ്ധ ബസേലിയോസ് ഗീവര്ഗീരസ് ദ്വിതീയന്‍ ബാവായുടെ കനകജൂബിലി ആഘോഷങ്ങളുടെ സമാപനവും ദേവലോകത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്ത്തോധമ്മാ മാത്യൂസ് പ്രഥമന്‍ എന്നീ കാതോലിക്കാ ബാവാമാരുടെ സെയുക്ത ഓര്മ്മ പ്പെരുന്നാളും 2015 ജനുവരി മാസം 1 മുതല്‍ 4 വരെ നടത്തുവാന്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്ന്ന് ആലോചനായോഗം തീരുമാനിച്ചു. ജനുവരി 1-ാം തീയതി 2 മണിക്ക് പരിശുദ്ധ ബസേലിയോസ് ഗീവര്ഗീ0സ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പട്ടം നല്കി യ വൈദീകരെയും, മാമോദീസാ, വിവാഹം എന്നീ കൂദാശകള്‍ പ. ബാവായില്നിഗന്നും സ്വീകരിച്ചവരെയും ആ കാലഘട്ടത്തിലെ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, പരിശുദ്ധ ബാവായുമായി ബന്ധപ്പെട്ടു പ്രവര്ത്തിച്ചവര്‍ മുതലായവരെയും പങ്കെടുപ്പിച്ചുകൊണ്ട് സ്മൃതി സംഗമം സംഘടിപ്പിക്കും. ഈ ഗണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ തങ്ങളുടെ വിവരങ്ങള്‍ ജൂബിലി കണ്‍വീനര്‍, കാതോലിക്കേറ്റ ഓഫീസ്, ദേവലോകം, കോട്ടയം - 4 എന്ന വിലാസത്തില്‍ അറിയിക്കേണ്ടതാണ്. 2-ാം തീയതി വൈകുന്നേരം കുറിച്ചി വലിയപള്ളിയില്‍ നിന്നും ദേവലോകം അരമനയിലെ കബറിങ്കലേക്ക് തീര്‍ത്േഥയാത്ര നടത്തുന്നതാണ്. 3-ാം തീയതി നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോേമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും മറ്റ് മെത്രാപ്പോലീത്താമാരും നേതൃത്വം നല്‍കും. ചരമകനക ജൂബിലി ആഘോഷങങളുടെ സമാപനം 4-ാം തീയതി കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് നടക്കും.

കുന്നക്കുരുടി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍പരിശുദ്ധ യാക്കോബ്ബു൪ദ്ദാനയുടെയും കത്തീഡ്രല്‍ ശിലാസ്ഥാപനത്തിന്റ്റെയും ഓര്‍മപ്പെരുന്നാള്‍

കുന്നക്കുരുടി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ വര്‍ഷം തോറും നടത്തിവരാറുള്ള പരിശുദ്ധ യാക്കോബ്ബു൪ദ്ദാനയുടെയും കത്തീഡ്രല്‍ ശിലാസ്ഥാപനത്തിന്റ്റെയും ഓര്‍മപ്പെരുന്നാള്‍ (വൃശ്ഛികം എട്ടാം തിയതി) നവംബര്‍  20, 21 (വ്യാഴം വെള്ളി) തിയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുകയാണ്. പെരുന്നാള്‍ ചടങ്ങുകള്‍  അങ്കമാലി ഭദ്രാസനാധിപന്‍ നി.വ.ദി.ശ്രീ.യൂഹാനൊന്‍ മാര്‍  പോളികാര്‍പ്പോസ് മേത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു പെരുന്നാള്‍ ചടങ്ങുകളില്‍ എല്ലാ വിശ്വാസികളും നേര്‍ച്ചകാഴ്ചകളോടെ ഭക്തിപൂര്‍വ്വം പങ്കെടുത്ത്‌ അനുഗ്രഹീതരാവുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു

റോജിയുടെ മരണം: സമഗ്ര അന്വേഷണം നടത്തണമെന്ന്‌ വിഎസ്‌

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ്‌ വിദ്യാര്‍ഥിനി റോജി റോയിയുടെ മരണം സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍.

ആഭ്യന്തര മന്ത്രിയ്ക്ക്‌ കത്തയച്ചിട്ടും നടപടിയെടുത്തില്ല. സംഭവത്തിന്‌ പിന്നിലെ യഥാര്‍ഥ വസ്‌തുത പുറത്തു കൊണ്ടുവരണമെന്നും വി.എസ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

റോജിയുടെ മരണത്തെപ്പറ്റി പല സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്‌. ഈ പശ്‌ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വിഎസ്‌ ആവശ്യപ്പെട്ടു.

Monday, 17 November 2014

ഗൌനിയില്‍ സഹായ ഹസ്തവുമായി ഓര്‍ത്തഡോക്‍സ്‌ സഭ

മേഘ സ്ഫോടനം താണ്ടവം ആടിയ ഉത്തരഖണ്ടിലെ ഗൌനി ഗ്രാമം ഓര്‍ത്തഡോക്‍സ്‌ സഭ ഡല്‍ഹി ഭദ്രാസനവും, യുവജനപ്രസ്ഥാനവും ഏറ്റെടുത്തു മാതൃകയായി. ഗൌനിയില്‍ തലയുയർത്തി നില്‍ക്കുന്ന 32 പുതിയ ഭവനങ്ങളാണ് യുവജനങ്ങള്‍ ഗ്രാമവാസികള്‍ക്കായി പണിതിരിക്കുന്നത്. ഗ്രാമീണരുടെയും ,സര്‍ക്കാരിന്റെയും നിര്‍ബന്ധ പ്രകാരം ഓര്‍ത്തഡോക്‍സ്‌ സഭ പ്രീ-പ്രൈമറി സ്കൂള്‍ നിര്‍മ്മിക്കുവാനും പദ്ധതി ഇടുന്നുണ്ട്.

റോജി ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു

റോജിയുടെ മരണത്തെ പറ്റി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുആക്ഷന്‍ കൌണ്‍സില്‍ രൂപീകരണ യോഗത്തില്‍ നല്ലില സെന്റ്‌ ഗബ്രിയേല്‍ ഓര്‍ത്തഡോസ് വലിയ പള്ളി വികാരി ഫാ.ജോണ്‍ ഗീവര്‍ഗീസ് സംസാരിക്കുന്നു.