പരിശുദ്ധ ബസേലിയോസ് ഗീവര്ഗീരസ് ദ്വിതീയന്‍
ബാവായുടെ കനകജൂബിലി ആഘോഷങ്ങളുടെ സമാപനവും ദേവലോകത്ത് കബറടങ്ങിയിരിക്കുന്ന
പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്ത്തോധമ്മാ
മാത്യൂസ് പ്രഥമന്‍ എന്നീ കാതോലിക്കാ ബാവാമാരുടെ സെയുക്ത ഓര്മ്മ
പ്പെരുന്നാളും 2015 ജനുവരി മാസം 1 മുതല്‍ 4 വരെ നടത്തുവാന്‍ ദേവലോകം
കാതോലിക്കേറ്റ് അരമനയില്‍ ചേര്ന്ന് ആലോചനായോഗം തീരുമാനിച്ചു. ജനുവരി 1-ാം
തീയതി 2 മണിക്ക് പരിശുദ്ധ ബസേലിയോസ് ഗീവര്ഗീ0സ് ദ്വിതീയന്‍ കാതോലിക്കാ ബാവാ
പട്ടം നല്കി യ വൈദീകരെയും, മാമോദീസാ, വിവാഹം എന്നീ കൂദാശകള്‍ പ.
ബാവായില്നിഗന്നും സ്വീകരിച്ചവരെയും ആ കാലഘട്ടത്തിലെ മാനേജിംഗ് കമ്മറ്റി
അംഗങ്ങള്‍, പരിശുദ്ധ ബാവായുമായി ബന്ധപ്പെട്ടു പ്രവര്ത്തിച്ചവര്‍
മുതലായവരെയും പങ്കെടുപ്പിച്ചുകൊണ്ട് സ്മൃതി സംഗമം സംഘടിപ്പിക്കും. ഈ
ഗണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ തങ്ങളുടെ വിവരങ്ങള്‍ ജൂബിലി കണ്‍വീനര്‍,
കാതോലിക്കേറ്റ ഓഫീസ്, ദേവലോകം, കോട്ടയം - 4 എന്ന വിലാസത്തില്‍
അറിയിക്കേണ്ടതാണ്. 2-ാം തീയതി വൈകുന്നേരം കുറിച്ചി വലിയപള്ളിയില്‍ നിന്നും
ദേവലോകം അരമനയിലെ കബറിങ്കലേക്ക് തീര്‍ത്േഥയാത്ര നടത്തുന്നതാണ്. 3-ാം തീയതി
നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോേമ്മാ
പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും മറ്റ് മെത്രാപ്പോലീത്താമാരും
നേതൃത്വം നല്‍കും. ചരമകനക ജൂബിലി ആഘോഷങങളുടെ സമാപനം 4-ാം തീയതി കോട്ടയം
മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് നടക്കും.
No comments:
Post a Comment