Thursday, 20 November 2014

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം ഒത്തുതീര്‍ന്നു

 ഓര്‍ത്തഡോക്സ്-യാക്കോബായ വഴക്കിനെത്തുടര്‍ന്ന് 40 വര്‍ഷമായി പൂട്ടിക്കിടന്ന തുമ്പമണ്‍ ഭദ്രാസവത്തില്‍പ്പെട്ട കാരയ്ക്കാട് സീനായ്ക്കുന്ന് സെന്റ് മേരീസ് സുറിയാനി പള്ളിയുടെ കേസ് ഇരുവിഭാഗവും ചേര്‍ന്ന് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് തുറക്കാന്‍ ഹൈക്കോടതി ഉത്തരവായി.
സണ്‍ഡേസ്കൂള്‍ കെട്ടിടവും, കുരിശിന്‍തൊട്ടിയും ചേര്‍ന്നുള്ള വസ്തുവും ഓര്‍ത്തഡോക്സ് വിഭാഗത്തിനും, പള്ളിയും ചേര്‍ന്നുള്ള വസ്തുവും യാക്കോബായ വിഭാഗത്തിനും, സെമിത്തേരി ഇരുകൂട്ടര്‍ക്കും തുല്യാവകാശമായും ഹൈക്കോടതി വിധിയിലൂടെ വിഭജിച്ച് അവകാശാധികാരങ്ങള്‍ നല്‍കി ഉത്തരവായി.
ഇരുവിഭാഗവും തമ്മില്‍ 1974 മുതല്‍ സിവില്‍-ക്രിമില്‍ വ്യവഹാരത്തിലായിരുന്നു. 1975ല്‍ സമാധാന ലംഘത്തെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. പള്ളിയും സ്വത്തുക്കളും ഏറ്റെടുത്ത് റിസീവറായ മുളക്കുഴ വില്ലേജ് ഓഫീസര്‍ക്ക് കൈമാറിയതിത്തുെടര്‍ന്ന് ഇരുവിഭാഗവും വെവ്വേറെ ചാപ്പലുകളില്‍ ആരാധന നടത്തി വരികയായിരുന്നു. 1957ല്‍ സ്ഥാപിക്കപ്പെട്ട ഈ പള്ളിയില്‍ 1959ലാണ് ഇരുവിഭാഗം ഉണ്ടാകുന്നത്. ഓര്‍ത്തഡോക്സ് വിഭാഗം സെന്റ് ജോസഫ് ചാപ്പല്‍ സ്ഥാപിച്ച് വേറിട്ടു പോയെങ്കിലും 1961ല്‍ വീണ്ടും ഒത്തുചേര്‍ന്ന് മാതൃദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തി പോകവേ 1971ല്‍ ഉണ്ടായ സഭാവഴക്കിനെ തുടര്‍ന്ന് വീണ്ടും വേര്‍പിരിയുകയായിരുന്നു. ഇതിത്തുെടര്‍ന്ന് വര്‍ഷങ്ങളോളം പള്ളി തുറക്കാതെ കിടക്കുകയായിരുന്നു.

No comments:

Post a Comment